Warning: strtotime(): It is not safe to rely on the system's timezone settings. You are *required* to use the date.timezone setting or the date_default_timezone_set() function. In case you used any of those methods and you are still getting this warning, you most likely misspelled the timezone identifier. We selected the timezone 'UTC' for now, but please set date.timezone to select your timezone. in /home/eshorein/public_html/delhimalayalam/libs/plugins/modifier.timeAgo.php on line 28

7 Months Ago,
Warning: strtotime(): It is not safe to rely on the system's timezone settings. You are *required* to use the date.timezone setting or the date_default_timezone_set() function. In case you used any of those methods and you are still getting this warning, you most likely misspelled the timezone identifier. We selected the timezone 'UTC' for now, but please set date.timezone to select your timezone. in /home/eshorein/public_html/delhimalayalam/libs/plugins/shared.make_timestamp.php on line 37
Warning: strftime(): It is not safe to rely on the system's timezone settings. You are *required* to use the date.timezone setting or the date_default_timezone_set() function. In case you used any of those methods and you are still getting this warning, you most likely misspelled the timezone identifier. We selected the timezone 'UTC' for now, but please set date.timezone to select your timezone. in /home/eshorein/public_html/delhimalayalam/libs/plugins/modifier.date_format.php on line 55
Thursday, August 9, 2018
Comments [0] News [67]
പദ്ധതിപ്രദേശത്ത് കാര്യമായ തോതില്‍ മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ട്രയല്‍റണ്‍ നടത്തുന്നതിന്റെ ഭാഗമായി ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. രാവിലെ പ്രത്യേക ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം. 12.30 മണിയോടെ അഞ്ചു ഷട്ടറുകളില്‍ നടുവിലത്തെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററോളമാണ് ഉയര്‍ത്തിയത്. നാലു മണിക്കൂറാണ് തുറന്നുവെയ്ക്കുക. ചരിത്രത്തില്‍ മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ചെറുതോണി ഡാം തുറക്കുന്നത്.
ഡാമില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കുകൂട്ടിയാണ് അപ്രതീക്ഷിതമായി ഷട്ടര്‍ തുറന്നത്. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. കഴിഞ്ഞദിവസം ഉടനീളം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഇന്ന് ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 2399 അടിയിലേക്ക് ഉച്ചയോടെ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.