തൈറോക്സിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഹൈപ്പോതൈറോയിഡിസം സർവസാധാരണമാണ്. ഇതിനു തൈറോക്സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം. ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോക്സിന്റെ…