Headlines

ചാകരക്കാലം ലക്ഷ്യമിട്ടു വ്യാജ പപ്പടം നിർമ്മാതാക്കൾ, ജാഗ്രതൈ!

ഓണക്കാലമാണ്…. വ്യാജന്മാരെ സംബന്ധിച്ച് ചാകരക്കാലവും. സദ്യ മുമ്പിലെത്തുമ്പോൾ പപ്പടത്തിന്റെ രൂപത്തിൽ വ്യാജന്മാരും ഇടംപിടിക്കുന്ന കാലമാണിപ്പോൾ. ഇലയിലുള്ളത് ഉഴുന്നും പപ്പടക്കാരവും ഉപ്പും വെള്ളവും മാത്രം ചേരുന്ന യഥാർത്ഥ പപ്പടമാവണമെന്നില്ല. പപ്പടക്കൂട്ടത്തിൽ വ്യാജന്മാർ അത്രകണ്ട് വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലമായതോടെ വ്യാജ പപ്പടത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാജന്മാർക്കൊപ്പം മെഷീൻ പപ്പടങ്ങളും സജീവമായതോടെ പപ്പട നിർമാണത്തിലെ കുലത്തൊഴിൽ അന്യമാവുകയാണ്. പപ്പടത്തേക്കാൾ വിലയാണ് സാധനങ്ങൾക്ക്. ഇപ്പോൾ ഒരു പപ്പടത്തിന് രണ്ട് രൂപ നിരക്കിൽ വിറ്റാലെ മുതലാകൂയെന്നാണ് വർഷങ്ങളായി ഈ മേഖലയിലുള്ളവർ പറയുന്നത്….

Read More

സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരും; മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം; സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. 3.50…

Read More

    വില്ലനായി മാറുന്ന എനർജി ഡ്രിങ്കുകൾ

    എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവർ നിരവധിയുണ്ട്. നിയന്ത്രണവിധേയമല്ലാത്ത ഇവയുടെ ഉപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന് പങ്കുവെച്ചിരിക്കുന്നത്. ടിക്ടോക്കിലൂടെയാണ് മേഗൻ ഇതേക്കുറിച്ച് വീഡ‍ിയോ ചെയ്ത് പങ്കുവെച്ചത്. ദിവസവും കുറഞ്ഞത് മൂന്ന് കാൻ എനർജി ഡ്രിങ്കെങ്കിലും ആരോൺ കുടിച്ചിരുന്നുവെന്നാണ് മേഗൻ പറയുന്നത്. ഹൃദയസ്തംഭനം മൂലമാണ് ആരോണിനെ…

    Read More

    ഫേസ്‌വാഷുകളിൽ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

    പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളിൽപ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സർവകലാശാല സ്കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുൾപ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക് സൂക്ഷ്മാംശം കണ്ടെത്തിയത്. ഇന്ത്യയിൽ ലഭ്യമായ 45 ഇനം ഫേസ്‌വാഷ്, ഫേസ് സ്ക്രബ്, ഷവർ ജെൽ, ബോഡി സ്ക്രബ് ബ്രാൻഡുകളിൽ 49.12 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി. വിദേശനിർമ്മിത ബ്രാൻഡുകളും ഇതിലുൾപ്പെടും. എന്നാൽ ഉത്പന്നങ്ങളുടെ ലേബലിൽ…

    Read More