Headlines

വിപ്ലവസൂര്യന്‌ നാളെ 101-ാം പിറന്നാള്‍

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവസൂര്യന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ നാളെ നൂറ്റിയൊന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസ്‌. പൂര്‍ണവിശ്രമത്തിലാണെങ്കിലും ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും. സി.പി.എമ്മിന്റെ സ്‌ഥാപകനേതാവായ വി.എസ്‌, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍, സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം, സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20 നായിരുന്നു ജനനം….

Read More

6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു

ന്യൂഡൽഹി ∙ കാനഡയ്ക്കെതിരെ കടുത്ത നടപടിയിലേക്കു കടന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഇതിനൊപ്പം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഹൈകമ്മിഷണർ ഉൾപ്പെടെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണു കേന്ദ്ര സർക്കാരിന്റെ നടപടി. കാനഡയുടെ ആരോപണങ്ങൾ തള്ളിയും…

Read More

ഇസ്രായേല്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 692 ആയി ഉയര്‍ന്നു

ജെറുസലേം: ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഇന്ന് 72 പേര്‍ കൊല്ലപ്പെട്ടതോടെ ഇസ്രായേല്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 692 ആയി ഉയര്‍ന്നു. അതേസമയം വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല എന്നും ലെബനനില്‍ ആക്രമണം നടത്തുമെന്നും പിഎംഒ അറിയിച്ചു. വിഷയത്തില്‍ നയതന്ത്ര പരിഹാരത്തില്‍ എത്താന്‍ സമയം അനുവദിക്കണം എന്നും യുഎസും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 21 ദിവസത്തേക്ക് പോരാട്ടം…

Read More

അനാർ ജൂസിൽ രാസവസ്തുക്കൾ കലർത്തി വിൽപ്പന, രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: പ്രത്യേകതരം രാസവസ്തുക്കൾ കലർത്തിയ മാതളജ്യൂസ് വിറ്റതിന് രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഡൽഹിയിലെ രജീന്ദർ നഗർ പ്രദേശത്തായിരുന്നു സംഭവം. ജ്യൂസ് കടയിലെ ജീവനക്കാരായ രണ്ടുപേരാണ് പിടിയിലായത്. ഉടമയ്ക്കുവേണ്ടി പാെലീസ് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ കടയിൽ വിൽക്കുന്ന മാതള ജ്യൂസിൽ ചില രാസപദാർത്ഥങ്ങൾ കലർത്തുന്നുണ്ടെന്ന് നാട്ടുകാരിൽ ചിലരാണ് പൊലീസിനെ വിരവമറിയിച്ചത്. ഇതിനുള്ള തെളിവുകളും നാട്ടുകാർ പൊലീസിന് നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പറയുന്നത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നാണ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റുചെയ്തത്. ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടമ…

Read More

കമലക്കു പിന്തുണ ഏറുന്നു, പുതിയ സർവേയിലും ട്രംപ് പിന്നിൽ

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ…

Read More