Shyam Ponkunnam

19കാരിയും 50കാരനും തമ്മിലുള്ള പ്രണയം

2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന് ‘കെയ്റോസ്’. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് ജർമൻ ചരിത്ര പശ്ചാത്തലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ  ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും.  1980-കളുടെ അവസാനത്തിൽ കിഴക്കൻ ബെർലിൻ പശ്ചാത്തലത്തിൽ സംഭവിക്കുന്ന വികാരഭരിതമായ ഒരു പ്രണയബന്ധത്തെക്കുറിച്ചുള്ള നോവലാണ് ജെന്നി എർപെൻബെക്കിന്റെ ‘കെയ്‌റോസ്’. 19 വയസ്സുള്ള ഒരു യുവ വിദ്യാർഥിനി കാതറീനയും 50 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമാണ് പ്രണയത്തിലാകുന്നത്. ഗണ്യമായ…

Read More

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക

കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഡ് വാക്‌‌സിൻ പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. കൊവിഡ് വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വിപണിയിൽ സ്റ്റോക്ക് ഉള്ളവയും പിൻവലിക്കും.

Read More
Queen of Air India

ആകാശത്തിലെ രാജ്ഞി ഇനി ‘ആക്രി’

1993-96 കാലത്താണ് ‘ആഗ്ര’ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് 2021 മാര്‍ച്ചിലായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച വിമാനം ഹോംഗ്രൗണ്ടായ മുംബൈയില്‍ അനാഥമായി കിടക്കുകയായിരുന്നു. ഒരു യുഗത്തിന് അന്ത്യം! ആകാശത്തിലെ രാജ്ഞിയെന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747-ന് വിട നല്‍കി എയര്‍ ഇന്ത്യ. നാലു ദശാബ്ദത്തോളം എയര്‍ ഇന്ത്യയുടെ ഭാഗമായിരുന്ന ‘ആഗ്ര’ എന്ന് വിളിപ്പേരുള്ള ബോയിങ് 747 ജംബോ വിമാനം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന്…

Read More