National
പല സംസ്ഥാനങ്ങളിലും കനത്ത മഴ: വെള്ളക്കെട്ട്, ജാഗ്രതാനിർദേശം
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. കർണാടകയിൽ ബെംഗളൂരു നഗരത്തിലും കനത്ത മഴ പെയ്തു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ…
ആകാശത്തിലെ രാജ്ഞി ഇനി ‘ആക്രി’
1993-96 കാലത്താണ് ‘ആഗ്ര’ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് 2021 മാര്‍ച്ചിലായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച വിമാനം ഹോംഗ്രൗണ്ടായ മുംബൈയില്‍ അനാഥമായി കിടക്കുകയായിരുന്നു. ഒരു യുഗത്തിന് അന്ത്യം! ആകാശത്തിലെ രാജ്ഞിയെന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747-ന് വിട നല്‍കി എയര്‍ ഇന്ത്യ. നാലു ദശാബ്ദത്തോളം എയര്‍ ഇന്ത്യയുടെ ഭാഗമായിരുന്ന ‘ആഗ്ര’ എന്ന് വിളിപ്പേരുള്ള ബോയിങ് 747 ജംബോ വിമാനം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന്…
‘ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കൂ’
നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്ത് ജപ്പാൻ. കുടുംബവുമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന സാമ്പത്തിക പദ്ധതിയിലൂടെയാണ് നീക്കം.
ദ്രൗപദി മുർമു രാഷ്ട്രപതിയായി സ്ഥാനമേറ്റു
ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
- 1
- 2