6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു

ന്യൂഡൽഹി ∙ കാനഡയ്ക്കെതിരെ കടുത്ത നടപടിയിലേക്കു കടന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഇതിനൊപ്പം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഹൈകമ്മിഷണർ ഉൾപ്പെടെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണു കേന്ദ്ര സർക്കാരിന്റെ നടപടി. കാനഡയുടെ ആരോപണങ്ങൾ തള്ളിയും…

Read More

ഇസ്രായേല്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 692 ആയി ഉയര്‍ന്നു

ജെറുസലേം: ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഇന്ന് 72 പേര്‍ കൊല്ലപ്പെട്ടതോടെ ഇസ്രായേല്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 692 ആയി ഉയര്‍ന്നു. അതേസമയം വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല എന്നും ലെബനനില്‍ ആക്രമണം നടത്തുമെന്നും പിഎംഒ അറിയിച്ചു. വിഷയത്തില്‍ നയതന്ത്ര പരിഹാരത്തില്‍ എത്താന്‍ സമയം അനുവദിക്കണം എന്നും യുഎസും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 21 ദിവസത്തേക്ക് പോരാട്ടം…

Read More

കമലക്കു പിന്തുണ ഏറുന്നു, പുതിയ സർവേയിലും ട്രംപ് പിന്നിൽ

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ…

Read More

യുഎഇയില്‍ ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതര്‍

അബുദാബി: യു എ ഇയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സെയ്സ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ പ്രകാരം 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അല്‍ ഫുജൈറയിലെ ദിബ്ബയിലെ അല്‍ റഹീബ് മേഖലയില്‍ രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത് എന്നും അധികൃതര്‍ അറിയിച്ചു. 5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രകമ്പനം. എമിറേറ്റ് നിവാസികള്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്തെ ബാധിച്ചില്ല എന്ന് എന്‍ സി എം…

Read More

അന്തരീക്ഷ മലിനീകരണം – കീവ് നിവാസികളോട് വീടിനുള്ളിൽ കഴിയാൻ നിർദ്ദേശം

കീവ് (ഉക്രെയ്ൻ): തീപിടുത്തം മൂലമുണ്ടായ വായു മലിനീകരണം നഗരത്തെ മൂടിയതിനാൽ, തലസ്ഥാനമായ കൈവിലെ താമസക്കാരോട് വെള്ളിയാഴ്ച വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. ശരത്കാല താപനിലയിലെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം ഈ മേഖലയിലെ പീറ്റ്ലാൻഡുകളും മറ്റ് കാട്ടുതീയും കത്തിച്ചതിൻ്റെ ഫലമാണ് മലിനീകരണത്തിന് കാരണമെന്ന് ഉക്രെയ്നിലെ പരിസ്ഥിതി സംരക്ഷണ, പ്രകൃതിവിഭവ മന്ത്രാലയം പറഞ്ഞു. അന്തരീക്ഷത്തിൽ ആളിക്കത്തുന്ന തീയുടെ രൂക്ഷഗന്ധമുള്ള കനത്ത പുകമഞ്ഞിലാണ് തലസ്ഥാനം ഉണർന്നത്. ചിലർ മുഖംമൂടി ധരിച്ചതായി കണ്ടെത്തി. വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്വിസ് കമ്പനിയായ IQAir-ൻ്റെ തത്സമയ ഡാറ്റാബേസിൽ…

Read More