Headlines

ചാകരക്കാലം ലക്ഷ്യമിട്ടു വ്യാജ പപ്പടം നിർമ്മാതാക്കൾ, ജാഗ്രതൈ!

ഓണക്കാലമാണ്…. വ്യാജന്മാരെ സംബന്ധിച്ച് ചാകരക്കാലവും. സദ്യ മുമ്പിലെത്തുമ്പോൾ പപ്പടത്തിന്റെ രൂപത്തിൽ വ്യാജന്മാരും ഇടംപിടിക്കുന്ന കാലമാണിപ്പോൾ. ഇലയിലുള്ളത് ഉഴുന്നും പപ്പടക്കാരവും ഉപ്പും വെള്ളവും മാത്രം ചേരുന്ന യഥാർത്ഥ പപ്പടമാവണമെന്നില്ല. പപ്പടക്കൂട്ടത്തിൽ വ്യാജന്മാർ അത്രകണ്ട് വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലമായതോടെ വ്യാജ പപ്പടത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാജന്മാർക്കൊപ്പം മെഷീൻ പപ്പടങ്ങളും സജീവമായതോടെ പപ്പട നിർമാണത്തിലെ കുലത്തൊഴിൽ അന്യമാവുകയാണ്. പപ്പടത്തേക്കാൾ വിലയാണ് സാധനങ്ങൾക്ക്. ഇപ്പോൾ ഒരു പപ്പടത്തിന് രണ്ട് രൂപ നിരക്കിൽ വിറ്റാലെ മുതലാകൂയെന്നാണ് വർഷങ്ങളായി ഈ മേഖലയിലുള്ളവർ പറയുന്നത്….

Read More
Medicinal Plant

വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങള്‍

നിലനാരകം പുളിച്ചമോരില്‍ അരച്ചുപുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും. 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ 20 ഗ്രാം നിലനാരകം, 20 ഗ്രാം, കറിവേപ്പില എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും നല്ലതാണ്.മുഖത്തിന് അഴക് നല്‍കുന്നതില്‍ ചര്‍മ്മ സൗന്ദര്യമെന്ന പോലെ ദന്തസൗന്ദര്യത്തിനും കഫത്തിനും ടോണ്‍സ്‌ലൈറ്റിസിനും ആസ്തമയ്ക്കുമൊക്കെ ചില ഔഷധസസ്യങ്ങള്‍ വലിയ പരിഹാരമാണ്. ദന്തരോഗം: നൊങ്ങണം പുല്ലിന്റെ വേര് വായിലിട്ട് ചതയ്ക്കുക. ചവച്ചയുടനെ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. പല്ലുകളുടെ തേയ്മാനം: ഇലഞ്ഞിത്തോലുകൊണ്ട് പല്ലുതേച്ചാല്‍ തേയ്മാനം, മോണരോഗം എന്നിവ മാറിക്കിട്ടും. കരിങ്ങാലി, അടയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കര്‍പ്പൂരം, ചുക്ക്,…

Read More

‘ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കൂ’

നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്ത് ജപ്പാൻ. കുടുംബവുമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന സാമ്പത്തിക പദ്ധതിയിലൂടെയാണ് നീക്കം.

Read More

സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരും; മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം; സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. 3.50…

Read More

അന്തരീക്ഷ മലിനീകരണം – കീവ് നിവാസികളോട് വീടിനുള്ളിൽ കഴിയാൻ നിർദ്ദേശം

കീവ് (ഉക്രെയ്ൻ): തീപിടുത്തം മൂലമുണ്ടായ വായു മലിനീകരണം നഗരത്തെ മൂടിയതിനാൽ, തലസ്ഥാനമായ കൈവിലെ താമസക്കാരോട് വെള്ളിയാഴ്ച വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. ശരത്കാല താപനിലയിലെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം ഈ മേഖലയിലെ പീറ്റ്ലാൻഡുകളും മറ്റ് കാട്ടുതീയും കത്തിച്ചതിൻ്റെ ഫലമാണ് മലിനീകരണത്തിന് കാരണമെന്ന് ഉക്രെയ്നിലെ പരിസ്ഥിതി സംരക്ഷണ, പ്രകൃതിവിഭവ മന്ത്രാലയം പറഞ്ഞു. അന്തരീക്ഷത്തിൽ ആളിക്കത്തുന്ന തീയുടെ രൂക്ഷഗന്ധമുള്ള കനത്ത പുകമഞ്ഞിലാണ് തലസ്ഥാനം ഉണർന്നത്. ചിലർ മുഖംമൂടി ധരിച്ചതായി കണ്ടെത്തി. വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്വിസ് കമ്പനിയായ IQAir-ൻ്റെ തത്സമയ ഡാറ്റാബേസിൽ…

Read More