Headlines

ഇന്ന് ശ്രീകൃഷ്ണജന്മാഷ്‌ടമി

ശ്രീകൃഷ്ണജന്മാഷ്‌ടമി ഹിന്ദുമതത്തിലുള്ള ഒരു പ്രധാന ഉത്സവമാണ്, ഈ ഉത്സവം ശ്രീകൃഷ്ണന്റെ ജനനദിനമായി ആഘോഷിക്കുന്നു. കൃഷ്ണന്റെ ജനനം, ദുഷ്ടന്മാരെ നശിപ്പിച്ച് സത്യവും ധർമവും സ്ഥാപിക്കാനാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ ഉത്സവം വളരെ ഭക്തിപൂർവം ആചരിക്കുന്നു. കൃഷ്ണന്റെ ജനനകഥ പൂരം, അനന്തകഥകൾ, ബാലലീലകൾ എന്നിവ എല്ലാം ജന്മാഷ്‌ടമിയുടെ ഭാഗമായി പാട്ടുകൾ, നാടോടി കഥകൾ, പൂജകൾ, നൃത്തനാട്യങ്ങൾ എന്നിവ വഴി അവതരിപ്പിക്കുന്നു. വേദികളിൽ കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് ജന്മാഷ്‌ടമിയുടെ ഒരു പ്രധാന ഭാഗമാണ്….

Read More
Madhav Gadgil

പശ്ചിമഘട്ടമാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ …….

സംസ്ഥാനത്ത് ഉരുൾ പൊട്ടലോ പ്രളയമോ മണ്ണിടിച്ചിലോ ഭൂചലനമോ എന്തുണ്ടായാലും വാർത്തകളിൽ ആവർത്തിക്കപ്പെടുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്. നാറൂലധികം പേരുടെ മരണത്തിന് ഇടയാക്കിയ വയനാട് മഹാദുരന്തത്തിനു പിന്നാലെയും ആ പേര് പലവട്ടം കേട്ടു. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. റിപ്പോർട്ട് സൂക്ഷ്മമായി പഠിക്കുന്ന ആർക്കും മനസിലാകും,​ അത് പൂർണമായും തള്ളിക്കളയാതെ കുറച്ചു ഭാഗങ്ങളെങ്കിലും അടിയന്തരമായി നടപ്പാക്കേണ്ടതായിരുന്നു എന്ന്. 2013-ലെ ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ വസ്തുതയും മുന്നറിയിപ്പും ഇങ്ങനെയായിരുന്നു: ‘പശ്ചിമഘട്ടമാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത്…

Read More

19കാരിയും 50കാരനും തമ്മിലുള്ള പ്രണയം

2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന് ‘കെയ്റോസ്’. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് ജർമൻ ചരിത്ര പശ്ചാത്തലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ  ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും.  1980-കളുടെ അവസാനത്തിൽ കിഴക്കൻ ബെർലിൻ പശ്ചാത്തലത്തിൽ സംഭവിക്കുന്ന വികാരഭരിതമായ ഒരു പ്രണയബന്ധത്തെക്കുറിച്ചുള്ള നോവലാണ് ജെന്നി എർപെൻബെക്കിന്റെ ‘കെയ്‌റോസ്’. 19 വയസ്സുള്ള ഒരു യുവ വിദ്യാർഥിനി കാതറീനയും 50 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമാണ് പ്രണയത്തിലാകുന്നത്. ഗണ്യമായ…

Read More