Headlines

ഇന്ന് ശ്രീകൃഷ്ണജന്മാഷ്‌ടമി

ശ്രീകൃഷ്ണജന്മാഷ്‌ടമി ഹിന്ദുമതത്തിലുള്ള ഒരു പ്രധാന ഉത്സവമാണ്, ഈ ഉത്സവം ശ്രീകൃഷ്ണന്റെ ജനനദിനമായി ആഘോഷിക്കുന്നു. കൃഷ്ണന്റെ ജനനം, ദുഷ്ടന്മാരെ നശിപ്പിച്ച് സത്യവും ധർമവും സ്ഥാപിക്കാനാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ ഉത്സവം വളരെ ഭക്തിപൂർവം ആചരിക്കുന്നു. കൃഷ്ണന്റെ ജനനകഥ പൂരം, അനന്തകഥകൾ, ബാലലീലകൾ എന്നിവ എല്ലാം ജന്മാഷ്‌ടമിയുടെ ഭാഗമായി പാട്ടുകൾ, നാടോടി കഥകൾ, പൂജകൾ, നൃത്തനാട്യങ്ങൾ എന്നിവ വഴി അവതരിപ്പിക്കുന്നു. വേദികളിൽ കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് ജന്മാഷ്‌ടമിയുടെ ഒരു പ്രധാന ഭാഗമാണ്….

Read More

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക

കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഡ് വാക്‌‌സിൻ പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. കൊവിഡ് വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വിപണിയിൽ സ്റ്റോക്ക് ഉള്ളവയും പിൻവലിക്കും.

Read More

മുളകുപൊടിയിൽ കൊടിയ വിഷം ?

82 കമ്പനികളുടെ മുളക് പൊടി ചുമപ്പിക്കുന്നത് തുണികൾക്ക് നിറം നൽകുന്ന സുഡാൻ ചേർത്ത് കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ കൊടുംവിഷം ചേർക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്. എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത്. എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം….

Read More

വിപ്ലവസൂര്യന്‌ നാളെ 101-ാം പിറന്നാള്‍

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവസൂര്യന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ നാളെ നൂറ്റിയൊന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസ്‌. പൂര്‍ണവിശ്രമത്തിലാണെങ്കിലും ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും. സി.പി.എമ്മിന്റെ സ്‌ഥാപകനേതാവായ വി.എസ്‌, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍, സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം, സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20 നായിരുന്നു ജനനം….

Read More