Headlines

അന്തരീക്ഷ മലിനീകരണം – കീവ് നിവാസികളോട് വീടിനുള്ളിൽ കഴിയാൻ നിർദ്ദേശം

കീവ് (ഉക്രെയ്ൻ): തീപിടുത്തം മൂലമുണ്ടായ വായു മലിനീകരണം നഗരത്തെ മൂടിയതിനാൽ, തലസ്ഥാനമായ കൈവിലെ താമസക്കാരോട് വെള്ളിയാഴ്ച വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. ശരത്കാല താപനിലയിലെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം ഈ മേഖലയിലെ പീറ്റ്ലാൻഡുകളും മറ്റ് കാട്ടുതീയും കത്തിച്ചതിൻ്റെ ഫലമാണ് മലിനീകരണത്തിന് കാരണമെന്ന് ഉക്രെയ്നിലെ പരിസ്ഥിതി സംരക്ഷണ, പ്രകൃതിവിഭവ മന്ത്രാലയം പറഞ്ഞു. അന്തരീക്ഷത്തിൽ ആളിക്കത്തുന്ന തീയുടെ രൂക്ഷഗന്ധമുള്ള കനത്ത പുകമഞ്ഞിലാണ് തലസ്ഥാനം ഉണർന്നത്. ചിലർ മുഖംമൂടി ധരിച്ചതായി കണ്ടെത്തി. വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്വിസ് കമ്പനിയായ IQAir-ൻ്റെ തത്സമയ ഡാറ്റാബേസിൽ…

Read More
Benefits of Raddish

റാഡിഷിന്റെ പ്രത്യേകതകൾ

ശ​രീ​ര​ത്തി​ന്റെ​ ​പൊ​തു​വെ​യു​ള്ള​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ശേ​ഷി​ക്ക് ​സ​ഹാ​യ​ക​മാ​യ​ ​റാ​ഡി​ഷ് ​അ​ഥ​വാ​ ​മു​ള്ള​ങ്കി​ക്ക് ​ഹൃ​ദ്റോ​ഗ​ ​പ്ര​തി​രോ​ധ​ത്തി​ൽ​ ​സ​വി​ശേ​ഷ​ ​പ്രാ​ധാ​ന്യ​മു​ണ്ട്. ഇ​തി​ലു​ള്ള​ ​നാ​രു​ക​ളാ​ണ് ​ഹൃ​ദ​യ​ത്തി​ന് ​പ​ട​ച്ച​ട്ട​ ​തീ​ർ​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ​ ​അ​നാ​വ​ശ്യ​ ​കൊ​ഴു​പ്പി​നെ​ ​ഇ​ല്ലാ​താ​ക്കി​ ​കൊ​ള​സ്ട്രോ​ൾ​ ​കു​റ​യ്ക്കു​ക​യാ​ണ് ​ഇ​തി​ന്റെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ചീ​ത്ത​ ​കൊ​ള​സ്ട്രോ​ൾ​ ​നി​ല​ ​താ​ഴ്‌ത്തി​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം​ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ന​ല്ല​ ​കൊ​ള​സ്ട്രോ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​സ​ഹാ​യി​ക്കു​ന്നു​ ​റാ​ഡി​ഷ്. ഹൃ​ദ​യ​ത്തെ​ ​അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ഭീ​ഷ​ണി​യാ​യ​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നെ​തി​രെ​ ​പൊ​രു​തി​യും​ ​റാ​ഡി​ഷ് ​ഹൃ​ദ​യ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​കാ​വ​ൽ​ ​ഒ​രു​ക്കു​ന്നു.​ ​ഉ​യ​ർ​ന്ന​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ​ക്ക് ​പോ​ലും​ ​നി​ത്യേ​ന​…

Read More

ഫേസ്‌വാഷുകളിൽ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളിൽപ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സർവകലാശാല സ്കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുൾപ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക് സൂക്ഷ്മാംശം കണ്ടെത്തിയത്. ഇന്ത്യയിൽ ലഭ്യമായ 45 ഇനം ഫേസ്‌വാഷ്, ഫേസ് സ്ക്രബ്, ഷവർ ജെൽ, ബോഡി സ്ക്രബ് ബ്രാൻഡുകളിൽ 49.12 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി. വിദേശനിർമ്മിത ബ്രാൻഡുകളും ഇതിലുൾപ്പെടും. എന്നാൽ ഉത്പന്നങ്ങളുടെ ലേബലിൽ…

Read More

    വില്ലനായി മാറുന്ന എനർജി ഡ്രിങ്കുകൾ

    എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവർ നിരവധിയുണ്ട്. നിയന്ത്രണവിധേയമല്ലാത്ത ഇവയുടെ ഉപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന് പങ്കുവെച്ചിരിക്കുന്നത്. ടിക്ടോക്കിലൂടെയാണ് മേഗൻ ഇതേക്കുറിച്ച് വീഡ‍ിയോ ചെയ്ത് പങ്കുവെച്ചത്. ദിവസവും കുറഞ്ഞത് മൂന്ന് കാൻ എനർജി ഡ്രിങ്കെങ്കിലും ആരോൺ കുടിച്ചിരുന്നുവെന്നാണ് മേഗൻ പറയുന്നത്. ഹൃദയസ്തംഭനം മൂലമാണ് ആരോണിനെ…

    Read More

    സ്വർണവിലയിൽ വൻ കുതിപ്പ്

    കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഓരോ ദിവസവും പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് വില എന്ന് പറയുന്നതില്‍ കാര്യമില്ല. ഇന്ന് പവന് 480 രൂപ വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വന്‍ മുന്നേറ്റം കാണുന്നത്. സ്വര്‍ണവില കൂടുന്നതില്‍ മധ്യേഷ്യക്ക് മുഖ്യ പങ്കുണ്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില 53360 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 രൂപയിലധികം വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ എപ്പോള്‍ സ്വര്‍ണം വാങ്ങിയാലും…

    Read More