ശരീരത്തിന്റെ പൊതുവെയുള്ള രോഗ പ്രതിരോധശേഷിക്ക് സഹായകമായ റാഡിഷ് അഥവാ മുള്ളങ്കിക്ക് ഹൃദ്റോഗ പ്രതിരോധത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. ഇതിലുള്ള നാരുകളാണ് ഹൃദയത്തിന് പടച്ചട്ട തീർക്കുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുകയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചീത്ത കൊളസ്ട്രോൾ നില താഴ്ത്തി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു റാഡിഷ്.
ഹൃദയത്തെ അപകടത്തിലാക്കുന്ന മറ്റൊരു പ്രധാന ഭീഷണിയായ രക്തസമ്മർദ്ദത്തിനെതിരെ പൊരുതിയും റാഡിഷ് ഹൃദയത്തിന്റെ ആരോഗ്യത്തിന് കാവൽ ഒരുക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് പോലും നിത്യേന റാഡിഷ് ജ്യൂസോ റാഡിഷ് സൂപ്പോ കഴിച്ച് രോഗം നിയന്ത്രണ വിധേയമാക്കാം. ഹൃദയാരോഗ്യത്തിന് ഭീഷണിയായ അമിത വണ്ണം കുറയ്ക്കാനും ഉത്തമമാണ് റാഡിഷ്. അല്പം തേൻ ചേർത്ത റാഡിഷ് ജ്യൂസ് കഴിച്ചാൽ മതി അമിതവണ്ണം നിയന്ത്രണ വിധേയമാകും. ന്യൂട്രിയന്‍സ് കലവറയാണ് റാഡിഷ് . വിറ്റാമിൻ ഇ, എ, സി ബി6 എന്നിവ സമൃദ്ധമായി ഇതിൽ അടങ്ങിയിട്ടുണ്ട്. – – (കടപ്പാട് – കേരളം കൗമുദി ഓൺലൈൻ)