വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങള്‍

Medicinal Plant

നിലനാരകം പുളിച്ചമോരില്‍ അരച്ചുപുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും. 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ 20 ഗ്രാം നിലനാരകം, 20 ഗ്രാം, കറിവേപ്പില എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും നല്ലതാണ്.
മുഖത്തിന് അഴക് നല്‍കുന്നതില്‍ ചര്‍മ്മ സൗന്ദര്യമെന്ന പോലെ ദന്തസൗന്ദര്യത്തിനും കഫത്തിനും ടോണ്‍സ്‌ലൈറ്റിസിനും ആസ്തമയ്ക്കുമൊക്കെ ചില ഔഷധസസ്യങ്ങള്‍ വലിയ പരിഹാരമാണ്.

ദന്തരോഗം: നൊങ്ങണം പുല്ലിന്റെ വേര് വായിലിട്ട് ചതയ്ക്കുക. ചവച്ചയുടനെ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക.

പല്ലുകളുടെ തേയ്മാനം: ഇലഞ്ഞിത്തോലുകൊണ്ട് പല്ലുതേച്ചാല്‍ തേയ്മാനം, മോണരോഗം എന്നിവ മാറിക്കിട്ടും. കരിങ്ങാലി, അടയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കര്‍പ്പൂരം, ചുക്ക്, കുരുമുളക്, മുത്തങ്ങ കൂടി പൊടിച്ചെടുത്ത് അത്രതന്നെ കാവിമണ്ണ് (പൂങ്കാവി) ചേര്‍ത്തു പല്ലുതേയ്ക്കാനുള്ള ചൂര്‍ണ്ണം ഉണ്ടാക്കി ഉപയോഗിക്കാം.

ടോണ്‍സിലൈറ്റിസ്: നിലനാരകം പുളിച്ചമോരില്‍ അരച്ചുപുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും. 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ 20 ഗ്രാം നിലനാരകം, 20 ഗ്രാം, കറിവേപ്പില എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും നല്ലതാണ്.

കഫം: ചിറ്റാടലോകം, പനിക്കൂര്‍ക്ക എന്നിവ അഞ്ച് ഇല വീതമെടുത്ത് ഇവയുടെ നീരെടുത്ത് ഒരു തേങ്ങ വെന്ത വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി തേച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന കഫരോഗങ്ങള്‍ക്കും പനിക്കും ഫലപ്രദമാണ്. കുട്ടികള്‍ക്ക് ഒരു ടീസ്പൂണ്‍ കൊടുക്കാം.

എക്കിട്ട (എക്കിള്‍): ത്രിഫലചൂര്‍ണം നെയ്യില്‍ കഴിച്ചാല്‍ എക്കിള്‍ ഭേദമാകും. ചുമ, കഫം എന്നിവയ്ക്കും ഉചിതമാണ്.

കല്ലുരുക്കി (ഭൂശര്‍ക്കര): കല്ലുരുക്കി സാമിപ്പച്ച, കരക്കഞ്ചാവ്, മധുരത്തുമ്പ എന്നീ വ്യത്യസ്ത പേരുകളിലും പ്രാദേശികമായി ഈ സസ്യം അറിയപ്പെടുന്നു. ഇളനീരില്‍ ചെറിയ നെല്ലിക്ക വലുപ്പത്തില്‍ കല്ലുരുക്കി സമൂലം അരച്ചു ചേര്‍ത്ത് കഴിച്ചാല്‍ മൂത്രാശയക്കല്ല് സുഖപ്പെടും. പല്ലുവേദനയ്ക്ക് ഇല ചവച്ചുപിടിക്കുക. പിത്താശയക്കല്ലിനും നല്ലതാണ്.

വലിയ കടലാടി: രണ്ടോ, മൂന്നോ തുള്ളി വലിയ കടലാടി നീര് മൂക്കില്‍ ഇറ്റിച്ചാല്‍ സൈനസൈറ്റിസിന് ആശ്വാസം കിട്ടും.

നിലനാരകം (കുന്നമുക്കി): ടോണ്‍സിലൈറ്റസിന് 50 മില്ലി വെളിച്ചെണ്ണയില്‍ സമൂലം നിലനാരകം 5 ഗ്രാം ചെറുതായി അരിഞ്ഞ് ഇട്ടുമൂപ്പിച്ച് (പാകപ്പെടുത്തി) തലയില്‍ തേയ്ക്കുക.
പുളിച്ച മോരില്‍ അരച്ചിട്ടാല്‍ ടോണ്‍സിലൈറ്റിസിന് ശമനം കിട്ടും. തൈറോയ്ഡ് ഗ്രന്ഥി തടിക്കുന്നത് തടയും. ശരീരത്തിലെ ഏത് ചെറിയ മുഴകളും പോകും. പശുക്കളിലെ അകിട് വീക്കത്തിന് അയപ്പാനയും നിലനാരകവും മോരില്‍ അരച്ചു പുരട്ടുക.

വിഷ്ണുക്രാന്തി: അലര്‍ജികൊണ്ടുള്ള ആസ്ത്മയ്ക്ക് വിഷ്ണുകാന്തി അരച്ചുകഴിക്കുക.

ജെട്രോഫ (കാട്ടാവണക്ക്, കടലാവണക്ക്): വായിലെ പുണ്ണിന് ജെട്രോഫ തണ്ട് മുറിച്ച് തേയ്ക്കുക. കായ വിഷാംശമുളളതാണ്. – വൈദ്യന്‍ വി.ടി. ശ്രീധരന്‍ (കടപ്പാട് – മംഗളം ഓൺലൈൻ)