വീടു പണിയാന്‍ ഇഷ്ടിക എന്ന പോലെ ശരീരത്തിലെ എല്ലിലെയും പല്ലിലെയും പ്രധാന ഘടകമാണ് കാത്സ്യം. ശരീരത്തിലുള്ള കാത്സ്യത്തിന്റെ 98 ശതമാനവും എല്ലുകളിലാണ് അടങ്ങിയിരിക്കുന്നത്. ഒരു ശതമാനം പല്ലിലും ബാക്കി ഒരു ശതമാനം ശരീരത്തിലാകമാനം പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു.
കാത്സ്യം ശരീരത്തിന് ഗുണകരമാകുന്നതിങ്ങനെ…?
1. പേശികളുടെ നിയന്ത്രണം
2. ഇഷ്ടികകളെ തമ്മില്‍ ഉറപ്പിക്കുന്ന സിമന്റുപോലെ ശരീരത്തിലെ കോശങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന ചേരുവയായി കാത്സ്യം പ്രവര്‍ത്തിക്കുന്നു
3. മുറിവില്‍നിന്ന് രക്തം വരുന്നത് നില്‍ക്കണമെങ്കില്‍ രക്തം കട്ടി പിടിക്കണ്ടേ…? രക്തം കട്ട പിടിക്കാനും കാത്സ്യം നമ്മുടെ ശരീരത്തിന് അവശ്യമാണ്
4. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ശരീരത്തില്‍ സാധാരണ തോതില്‍ കാത്സ്യം വേണം.
5. ആര്‍ത്തവത്തിന് മുമ്പ് സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം എന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും കാത്സ്യത്തിന് കഴിവുണ്ടത്രേ
6. കോളണ്‍ കാന്‍സറിനെ ചെറുക്കാനും മദ്ധ്യവയസ്‌ക്കരായ സ്ത്രീകളില്‍ ഉണ്ടാകുന്ന പക്ഷാഘാതത്തെ ചെറുക്കാനും കാത്സ്യത്തിന് സാധിക്കുമത്രേ. – (അവലംബം – മംഗളം ഓൺലൈൻ)