പ്രോട്ടീനുകളാല്‍ സമൃദ്ധമായ മുട്ട മുടിയുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുട്ടയുടെ വെള്ളയെടുത്ത് ഒലിവ് ഓയിലുമായി ചേര്‍ക്കുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചര്‍മത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് ഇരുപതു മിനിറ്റുകള്‍ക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ആന്റി ഓക്‌സിഡന്റും ന്യൂട്രിയന്‍സും ധാരാളമുള്ള തേനും വരണ്ട് അറ്റം പിളരുന്ന മുടിക്ക് പരിഹാരമാണ്. തേന്‍ വെറും വെള്ളവുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും ഒലിവ് ഓയിലുമായി ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. തേനും ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുന്നതും മുടിയെ മൃദുലമാക്കുകയും വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യും.
തലമുടിയുടെ അറ്റം പിളരുന്ന പ്രശ്‌നമുള്ളവര്‍ പല്ലകലമുള്ള ചീപ്പാണ് ഉപയോഗിക്കേണ്ടത്. മുടി ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് തടയാനും പല്ലകലമുള്ള ചീപ്പുപയോഗിക്കുന്നതാണ് നല്ലത്.
മുടിയുടെ അറ്റം പിളരുന്നതിനെ തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കൃത്യമായ ഇടവേളകളില്‍ മുടി വെട്ടുന്നത്. മുടി വെട്ടാനായി എത്രത്തോളം കാലതാമസം എടുക്കുന്നുവോ അത്രത്തോളം അറ്റം പിളരുകയും പൊട്ടിപ്പോവുകയും ഇത് കൂടുതല്‍ മുടിയിലേക്ക് വ്യാപിക്കുകയും ചെയ്യും.