Headlines

ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആർഒ; എസ്എസ്എൽവി വിക്ഷേപണം വിജയം

മൂന്നാമത്തെ വിക്ഷേപണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വിക്ഷേപിച്ചു.

Read More
Importance of Sex in Life

ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരുന്നാലുള്ള ദോഷങ്ങൾ

ലൈംഗികത മനുഷ്യന്റെ അടിസ്ഥാന ആവശ്യവും മനുഷ്യബന്ധങ്ങളുടെ അനിവാര്യ ഘടകവുമാണ്. ലൈംഗികത വ്യക്തികൾക്ക് ശാരീരികവും വൈകാരികവുമായ നേട്ടങ്ങൾ നൽകുന്നു എന്നത് രഹസ്യമല്ല. സെക്‌സിനിടെ അനുഭവപ്പെടുന്ന ആനന്ദം, അടുപ്പം, ശാരീരിക മോചനം എന്നിവ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ക്ഷേമത്തിന് കാരണമാകുന്നു. എന്നിരുന്നാലും ചില വ്യക്തികൾ പല കാരണങ്ങളാൽ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുന്നു. വിട്ടുനിൽക്കൽ വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പായിരിക്കാമെങ്കിലും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തതിന്റെ ദോഷവശങ്ങൾ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തതിന്റെ ചില പ്രധാന പോരായ്മകൾ…

Read More
Medicinal Plant

വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങള്‍

നിലനാരകം പുളിച്ചമോരില്‍ അരച്ചുപുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും. 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ 20 ഗ്രാം നിലനാരകം, 20 ഗ്രാം, കറിവേപ്പില എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും നല്ലതാണ്.മുഖത്തിന് അഴക് നല്‍കുന്നതില്‍ ചര്‍മ്മ സൗന്ദര്യമെന്ന പോലെ ദന്തസൗന്ദര്യത്തിനും കഫത്തിനും ടോണ്‍സ്‌ലൈറ്റിസിനും ആസ്തമയ്ക്കുമൊക്കെ ചില ഔഷധസസ്യങ്ങള്‍ വലിയ പരിഹാരമാണ്. ദന്തരോഗം: നൊങ്ങണം പുല്ലിന്റെ വേര് വായിലിട്ട് ചതയ്ക്കുക. ചവച്ചയുടനെ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. പല്ലുകളുടെ തേയ്മാനം: ഇലഞ്ഞിത്തോലുകൊണ്ട് പല്ലുതേച്ചാല്‍ തേയ്മാനം, മോണരോഗം എന്നിവ മാറിക്കിട്ടും. കരിങ്ങാലി, അടയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കര്‍പ്പൂരം, ചുക്ക്,…

Read More
Madhav Gadgil

പശ്ചിമഘട്ടമാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ …….

സംസ്ഥാനത്ത് ഉരുൾ പൊട്ടലോ പ്രളയമോ മണ്ണിടിച്ചിലോ ഭൂചലനമോ എന്തുണ്ടായാലും വാർത്തകളിൽ ആവർത്തിക്കപ്പെടുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്. നാറൂലധികം പേരുടെ മരണത്തിന് ഇടയാക്കിയ വയനാട് മഹാദുരന്തത്തിനു പിന്നാലെയും ആ പേര് പലവട്ടം കേട്ടു. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. റിപ്പോർട്ട് സൂക്ഷ്മമായി പഠിക്കുന്ന ആർക്കും മനസിലാകും,​ അത് പൂർണമായും തള്ളിക്കളയാതെ കുറച്ചു ഭാഗങ്ങളെങ്കിലും അടിയന്തരമായി നടപ്പാക്കേണ്ടതായിരുന്നു എന്ന്. 2013-ലെ ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ വസ്തുതയും മുന്നറിയിപ്പും ഇങ്ങനെയായിരുന്നു: ‘പശ്ചിമഘട്ടമാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത്…

Read More
Monsoon Rain

പല സംസ്ഥാനങ്ങളിലും കനത്ത മഴ: വെള്ളക്കെട്ട്, ജാഗ്രതാനിർദേശം

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. കർണാടകയിൽ ബെംഗളൂരു നഗരത്തിലും കനത്ത മഴ പെയ്തു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ…

Read More