കുഞ്ഞുങ്ങളെ മൊബൈൽ ഫോൺ ഉപയോഗം ബാധിക്കുന്നത് ഏതെല്ലാംവിധത്തിൽ ? നിയന്ത്രിക്കുന്നതെങ്ങനെ?
ഇന്ന് കൈക്കുഞ്ഞുങ്ങൾക്ക് പോലും ഒരു കളിപ്പാട്ടത്തിന് സമാനമായി നൽകുന്നത് മൊബൈൽ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതിൽ മാത്രമായി ഒതുങ്ങി പോകുന്നതായും കാണാം.