Thursday, October 24, 2019 2 Yaers ago
Shyam Ponkunnam in Offered
കേരള പവലിയനില്‍ ഗേള്‍ ഗൈഡുകളാകാം ന്യൂഡല്‍ഹിയില്‍ 2019 നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങള്‍ക്ക് നിയോഗിക്കാനായി ഗേള്‍ ഗൈഡുകളുടെ പാനല്‍ തയ്യാറാക്കുന്നു.  നാല് പേര്‍ക്കാണ് അവസരം.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ എഴുതാനും സംസാരിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.  വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്.  ഉയര്‍ന്ന പ്രായപരിധി 30 വയസ്.  പവലിയനില്‍ സേവനങ്ങള്‍ക്കായി നിയോഗിക്കുന്ന ഗേള്‍ ഗൈഡുകള്‍ക്ക് പ്രതിഫലം ലഭിക്കും.  ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  താല്പര്യമുള്ളവര്‍ ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കേരള ഹൗസ്, 3 - ജന്ദര്‍ മന്ദര്‍ റോഡ്, ന്യൂഡല്‍ഹി - 110001  എന്ന വിലാസത്തില്‍ 2019 ഒക്ടോബര്‍ 30 നകം  അപേക്ഷ ലഭ്യമാക്കണം.  ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. read more...