Headlines

Latest posts

All
fashion
lifestyle
sports
tech

Trending News

ഫേസ്‌വാഷുകളിൽ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത് 01
02
ഒറ്റത്തവണത്തെ ഉപയോഗംകൊണ്ട് നര മാറ്റാം, താരൻ ഇല്ലാതാവുന്നതിനൊപ്പം മുടി പട്ടുപോലാവും
03
19കാരിയും 50കാരനും തമ്മിലുള്ള പ്രണയം
04
എന്തുകൊണ്ടാണ് യുവതലമുറ പെട്ടെന്ന് വൃദ്ധരാകുന്നത് ?

Popular

വി ഡി സതീശൻ സർക്കാർ അധികാരമേറ്റു
നവംബര്‍ 4 മുതല്‍ ചാറ്റ്ജിപിടി ഗോ ഇന്ത്യയില്‍ ഒരുവര്‍ഷത്തേക്ക് സൗജന്യം
കഷണ്ടി മാറ്റാൻ ദിവസങ്ങൾക്കുള്ളിൽ ഫലം തരുന്ന സിറം
സമാധാനത്തിനുളള നോബൽ പുരസ്കാരം; മരിയ കൊറിന മച്ചാഡോയ്ക്ക്

മക്കൾ അറസ്റ്റിലായെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാർ

പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ…

Read Full News
Mobile Phone Addiction

കുഞ്ഞുങ്ങളെ മൊബൈൽ ഫോൺ ഉപയോഗം ബാധിക്കുന്നത് ഏതെല്ലാംവിധത്തിൽ ? നിയന്ത്രിക്കുന്നതെങ്ങനെ?

ഇന്ന് കൈക്കുഞ്ഞുങ്ങൾക്ക് പോലും ഒരു കളിപ്പാട്ടത്തിന് സമാനമായി നൽകുന്നത് മൊബൈൽ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതിൽ മാത്രമായി ഒതുങ്ങി പോകുന്നതായും കാണാം.

Read Full News
UK Anti-Immigrant Riot

കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ യു.കെയിലെ ജനങ്ങൾ രംഗത്ത്

ലണ്ടൻ: യു.കെയിലെ കുടിയേ​റ്റ വിരുദ്ധ കലാപത്തിനെതിരെ ജനങ്ങൾ തെരുവിൽ. ലണ്ടൻ, ലിവർപൂൾ, ഷെഫീൽഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ദിവസം സമാധാന ആഹ്വാനവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധങ്ങളിൽ കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികൾ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് യു.കെയിൽ സംഘർഷം ആരംഭിച്ചത്. കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജ പ്രചാരണം…

Read Full News

ജപ്പാനിൽ ഭൂചലനം

ടോക്കിയോ: ഇരട്ട ഭൂചലനത്തിലും സുനാമി മുന്നറിയിപ്പിലും വിറച്ച് ജപ്പാൻ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.12ന് മിയാസാകി പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി. ഒരു മിനിറ്റിനുള്ളിൽ, 7.1 തീവ്രതയിലെ ചലനവും രേഖപ്പെടുത്തി. തുടർന്ന് ഷികോകു അടക്കം ജപ്പാന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ അധികൃതർ ഒരു മീറ്ററോളം ഉയരത്തിലെ സുനാമിത്തിരകൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിയാസാകിയിൽ 20 സെന്റീമീറ്റർ ഉയരത്തിലെ തിരകൾ റിപ്പോർട്ട് ചെയ്തു. രാത്രിയോടെ മിയാസാകിയിലൊഴികെയുള്ള പ്രദേശങ്ങളിലെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനങ്ങളിൽ കാര്യമായ…

Read Full News
Benefits of Raddish

റാഡിഷിന്റെ പ്രത്യേകതകൾ

ശ​രീ​ര​ത്തി​ന്റെ​ ​പൊ​തു​വെ​യു​ള്ള​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ശേ​ഷി​ക്ക് ​സ​ഹാ​യ​ക​മാ​യ​ ​റാ​ഡി​ഷ് ​അ​ഥ​വാ​ ​മു​ള്ള​ങ്കി​ക്ക് ​ഹൃ​ദ്റോ​ഗ​ ​പ്ര​തി​രോ​ധ​ത്തി​ൽ​ ​സ​വി​ശേ​ഷ​ ​പ്രാ​ധാ​ന്യ​മു​ണ്ട്. ഇ​തി​ലു​ള്ള​ ​നാ​രു​ക​ളാ​ണ് ​ഹൃ​ദ​യ​ത്തി​ന് ​പ​ട​ച്ച​ട്ട​ ​തീ​ർ​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ​ ​അ​നാ​വ​ശ്യ​ ​കൊ​ഴു​പ്പി​നെ​ ​ഇ​ല്ലാ​താ​ക്കി​ ​കൊ​ള​സ്ട്രോ​ൾ​ ​കു​റ​യ്ക്കു​ക​യാ​ണ് ​ഇ​തി​ന്റെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ചീ​ത്ത​ ​കൊ​ള​സ്ട്രോ​ൾ​ ​നി​ല​ ​താ​ഴ്‌ത്തി​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം​ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ന​ല്ല​ ​കൊ​ള​സ്ട്രോ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​സ​ഹാ​യി​ക്കു​ന്നു​ ​റാ​ഡി​ഷ്. ഹൃ​ദ​യ​ത്തെ​ ​അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ഭീ​ഷ​ണി​യാ​യ​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നെ​തി​രെ​ ​പൊ​രു​തി​യും​ ​റാ​ഡി​ഷ് ​ഹൃ​ദ​യ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​കാ​വ​ൽ​ ​ഒ​രു​ക്കു​ന്നു.​ ​ഉ​യ​ർ​ന്ന​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ​ക്ക് ​പോ​ലും​ ​നി​ത്യേ​ന​…

Read Full News

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക

കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഡ് വാക്‌‌സിൻ പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. കൊവിഡ് വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വിപണിയിൽ സ്റ്റോക്ക് ഉള്ളവയും പിൻവലിക്കും.

Read Full News

വി ഡി സതീശൻ സർക്കാർ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരന്നു സത്യപ്രതിജ്ഞ. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്റ്റേഡിയത്തിന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ്. മന്ത്രിസഭയിലെ രണ്ടാമനും ചരിത്ര ഭൂരിപക്ഷവുമായി വിജയിച്ച പികെ കുഞ്ഞാലിക്കുട്ടി, മന്ത്രിസഭയിലെ മൂന്നാമനായ രമേശ് ചെന്നിത്തല എന്നിവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കെ മുരളീധരൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത്…

Read Full News

നവംബര്‍ 4 മുതല്‍ ചാറ്റ്ജിപിടി ഗോ ഇന്ത്യയില്‍ ഒരുവര്‍ഷത്തേക്ക് സൗജന്യം

നവംബര്‍ 4 മുതല്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടി ഗോ സൗജന്യമായി നല്‍കുമെന്ന് ഓപ്പണ്‍എഐ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ മിഡ്-ടിയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ്ജിപിടി ഗോ. കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലുതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ ആഗോള വിപണിയാണ് ഇന്ത്യ. എതിരാളികളായ ഗൂഗിളിന്റെയും പെര്‍പ്ലെക്‌സിറ്റിയുടെയും തന്ത്രങ്ങളെ മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ചാറ്റ്ജിപിടി ഗോയിലേക്കുള്ള ഒരു വര്‍ഷത്തെ സൗജന്യ പ്രവേശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശാലമായ ഇന്ത്യന്‍ ഉപഭോക്തൃ സമൂഹത്തെ…

Read Full News

കഷണ്ടി മാറ്റാൻ ദിവസങ്ങൾക്കുള്ളിൽ ഫലം തരുന്ന സിറം

പലതരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ദിനംപ്രതി നടക്കുന്നുണ്ട്. ഇതിൽ വിജയിക്കുന്നവ വളരെ കുറവാണ്. ഇപ്പോഴിതാ മനുഷ്യന് ഏറ്റവും പ്രയോജനകരമായ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. കൊഴിഞ്ഞ മുടി 20 ദിവസത്തിനുള്ളിൽ വീണ്ടും വളർത്തിയെടുക്കുന്ന സിറം ആണിത്. ശാസ്ത്ര -ഗവേഷണത്തിന്റെ പിന്തുണയോടെ പുറത്തുവരുന്ന ഈ സിറം ഉപയോഗിച്ചാൽ ഫലം ഉറപ്പാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തലമുടി മാത്രമല്ല, പുരികം നല്ല കട്ടിയായി വളരാനും ഇത് സഹായിക്കും. നാഷണൽ തായ്‌വാൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ചർമ്മത്തെ പ്രകോപിപ്പിക്കാത്ത പ്രകൃതിദത്തമായ ചേരുവകളാണ്…

Read Full News
Maria Machado

സമാധാനത്തിനുളള നോബൽ പുരസ്കാരം; മരിയ കൊറിന മച്ചാഡോയ്ക്ക്

സ്​റ്റോക്ക്‌ഹോം: 2025ലെ സമാധാനത്തിനുളള നോബൽ പുരസ്‌കാരം സാമൂഹിക പ്രവർത്തകയും രാഷ്ട്രീയ നേതാവുമായ മരിയ കൊറിന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച വനിതയാണ് മരിയ കൊറിന മച്ചാഡോ. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷനേതാവാണ്. ജനാധിപത്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതുകൊണ്ട് മരിയ കൊറിന മച്ചാഡോയെ വെനസ്വേലയിലെ ഉരുക്കു വനിതയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ടൈം മാഗസിന്റെ ‘2025 ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ’ പട്ടികയിൽ ഇടം നേടിയ വനിത കൂടിയാണ് മരിയ. ജീവന് ഭീഷണികൾ നേരിടുന്നതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മരിയ…

Read Full News

ആക്സിയം 4 ദൗത്യത്തിന് തുടക്കം, ഇന്ത്യൻ അഭിമാനമായി ശുഭാംശു ശുക്ല

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ പങ്കെടുക്കുന്ന ദൗത്യം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നാണ് പുറപ്പെട്ടത്. നാളെ ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും (ഐഎസ്എസ്). ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ബഹിരാകാശ യാത്രികൻ പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു…

Read Full News