എന്തുകൊണ്ടാണ് യുവതലമുറ പെട്ടെന്ന് വൃദ്ധരാകുന്നത് ?
ഇന്നത്തെ കാലഘട്ടത്തിന്റെ ഗതി മാറ്റുന്നവരാണ് ജെൻ ഇസെഡ് ജനറേഷനിലുള്ളവർ. സമൂഹത്തിലും രാഷ്ട്രീയത്തിലും സിനിമാ, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നവരാണിവർ. എല്ലാ കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാൻ ഇവർ മടികാണിക്കാറില്ല. എന്നാൽ ആരാണീ ജെൻ ഇസെഡ് എന്നറിയാമോ? 1996നും 2010നും ഇടയിൽ ജനിച്ചവരെയാണ് ജെൻ ഇസെഡ് എന്ന് വിളിക്കുന്നത്. ഇവർക്ക് തൊട്ടുമുന്നെയുള്ള തലമുറയാണ് മില്ലെനിയൽസ്. 1981നും 1996നും ഇടയിൽ ജനിച്ചവരാണിവർ.ട്രോളുകളിലും മീമുകളും ഒക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് 90സ് കിഡ്‌സ്. 90കളിൽ…