Headlines

ഫേസ്‌വാഷുകളിൽ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളിൽപ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സർവകലാശാല സ്കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുൾപ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക് സൂക്ഷ്മാംശം കണ്ടെത്തിയത്. ഇന്ത്യയിൽ ലഭ്യമായ 45 ഇനം ഫേസ്‌വാഷ്, ഫേസ് സ്ക്രബ്, ഷവർ ജെൽ, ബോഡി സ്ക്രബ് ബ്രാൻഡുകളിൽ 49.12 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി. വിദേശനിർമ്മിത ബ്രാൻഡുകളും ഇതിലുൾപ്പെടും. എന്നാൽ ഉത്പന്നങ്ങളുടെ ലേബലിൽ…

Read More

ഇന്ന് ശ്രീകൃഷ്ണജന്മാഷ്‌ടമി

ശ്രീകൃഷ്ണജന്മാഷ്‌ടമി ഹിന്ദുമതത്തിലുള്ള ഒരു പ്രധാന ഉത്സവമാണ്, ഈ ഉത്സവം ശ്രീകൃഷ്ണന്റെ ജനനദിനമായി ആഘോഷിക്കുന്നു. കൃഷ്ണന്റെ ജനനം, ദുഷ്ടന്മാരെ നശിപ്പിച്ച് സത്യവും ധർമവും സ്ഥാപിക്കാനാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ ഉത്സവം വളരെ ഭക്തിപൂർവം ആചരിക്കുന്നു. കൃഷ്ണന്റെ ജനനകഥ പൂരം, അനന്തകഥകൾ, ബാലലീലകൾ എന്നിവ എല്ലാം ജന്മാഷ്‌ടമിയുടെ ഭാഗമായി പാട്ടുകൾ, നാടോടി കഥകൾ, പൂജകൾ, നൃത്തനാട്യങ്ങൾ എന്നിവ വഴി അവതരിപ്പിക്കുന്നു. വേദികളിൽ കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് ജന്മാഷ്‌ടമിയുടെ ഒരു പ്രധാന ഭാഗമാണ്….

Read More

കൂർക്കം വലിക്ക് പരിഹാരം തേടി സ്നോറിങ് ലബോറട്ടറി

ഉറക്കത്തിൽ കൂർക്കംവലിമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. കൂർക്കംവലിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കുകയാണ് പുതുച്ചേരിയിലെ ഇന്ദിരാ​ഗാന്ധി ​ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ&പോസ്റ്റ് ​ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. കൂർക്കംവലിയുടെ പിന്നിലെ കാരണംകണ്ടെത്താൻ ഇവിടെ സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുകയാണ്. ഇ.എൻ.ടി. ഡിപ്പാർട്മെന്റിനു കീഴിലാണ് സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുന്നത്. കൂർക്കംവലിയുടെ കാരണമെന്താണെന്നും എന്തൊക്കെയാണ് അതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്നുമൊക്കെയാണ് ലബോറട്ടിയിൽ പരിശോധിക്കുന്നത്. ലബോറട്ടറിയിൽ എട്ടുമണിക്കൂറോളം രോ​ഗികളെ ഉറക്കിക്കിടത്തും. ശേഷം 24 വിവിധ ടെസ്റ്റുകൾ നടത്തും. ഒടുവിലാണ് കൂർക്കംവലിയുടെ കാരണവും അതിനുള്ള പരിഹാരവും ഡോക്ടർമാർ നിർദേശിക്കുക. ഉറക്കത്തിനിടയിലെ കൂർക്കംവലിയും മറ്റു…

Read More

മുഖത്തെ ചുളിവും മുഖക്കുരുവും അലട്ടുന്നുവോ? പരിഹാരം കുക്കുമ്പര്‍ വിത്തിലുണ്ട്!

ചര്‍മ്മസംരക്ഷണത്തിനായി കുക്കുമ്പര്‍ ഉപയോഗിക്കാം എന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കുക്കുമ്പര്‍ സീഡ് ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമാണ് എന്ന് പലര്‍ക്കും അറിയാന്‍ വഴിയില്ല. കുക്കുമ്പറിന്റെ ചെറിയ വിത്തുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഈ എണ്ണ ജലാംശത്തിന്റെയും പോഷണത്തിന്റെയും ശക്തികേന്ദ്രമാണ്. വരണ്ടതും പ്രകോപിതവുമായ ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണിത്. അവശ്യ ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. അതിനാല്‍ തന്നെ ഇത് ചര്‍മ്മസംരക്ഷണത്തിന് ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. എണ്ണ സാധാരണയായി തണുത്ത സ്വഭാവത്തോട് കൂടിയുള്ളതാണ്. അതിന്റെ എല്ലാ ഗുണങ്ങള്‍…

Read More