ഒറ്റത്തവണത്തെ ഉപയോഗംകൊണ്ട് നര മാറ്റാം, താരൻ ഇല്ലാതാവുന്നതിനൊപ്പം മുടി പട്ടുപോലാവും
ഇന്ന് നര ഒരു പുതുമയേ അല്ല. 25 വയസ് കഴിയുമ്പോൾത്തന്നെ പലർക്കും നര കണ്ടുതുടങ്ങും. ചിലരിൽ ചെറുതായിട്ടാണെങ്കിൽ മറ്റുചിലരിൽ മുടിമുഴുവനായിട്ടായിരിക്കും നരയ്ക്കുന്നത്. ഇതിനൊപ്പം മറ്റുശരീരഭാഗങ്ങളിലെ രോമങ്ങളും നരയ്ക്കും. ഉപയോഗിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം പാരമ്പര്യവും അകാല നരയ്ക്ക് കാരണമാകാം. ഈ പ്രശ്നത്തിന് പരിഹാരമായി ഡൈകളെയും, ഹെന്നയെയുമാണ് മിക്കവരും കൂട്ടുപിടിക്കുന്നത്. ഹെന്ന ആരോഗ്യപരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും മുടിക്ക് ചെമ്പിന്റെ നിറമാകും. കൂടുതൽ പേർക്കും ഈ നിറത്തോട് വലിയ താൽപ്പര്യമില്ല. അതിനാലാണ് ഹെയർ ഡൈ ഉപയോഗിക്കുന്നത്….