19കാരിയും 50കാരനും തമ്മിലുള്ള പ്രണയം
2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന് ‘കെയ്റോസ്’. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് ജർമൻ ചരിത്ര പശ്ചാത്തലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും. 1980-കളുടെ അവസാനത്തിൽ കിഴക്കൻ ബെർലിൻ പശ്ചാത്തലത്തിൽ സംഭവിക്കുന്ന വികാരഭരിതമായ ഒരു പ്രണയബന്ധത്തെക്കുറിച്ചുള്ള നോവലാണ് ജെന്നി എർപെൻബെക്കിന്റെ ‘കെയ്‌റോസ്’. 19 വയസ്സുള്ള ഒരു യുവ വിദ്യാർഥിനി കാതറീനയും 50 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമാണ് പ്രണയത്തിലാകുന്നത്. ഗണ്യമായ…