ജന്മാഷ്ടമി ആഘോഷം
രാജ്യവ്യാപകമായി നടന്ന ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ഹരി നഗർ സരസ്വതി ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങുകളിൽ നിന്നും ഒരേട്.
രാജ്യവ്യാപകമായി നടന്ന ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ഹരി നഗർ സരസ്വതി ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങുകളിൽ നിന്നും ഒരേട്.
ശ്രീകൃഷ്ണജന്മാഷ്‌ടമി ഹിന്ദുമതത്തിലുള്ള ഒരു പ്രധാന ഉത്സവമാണ്, ഈ ഉത്സവം ശ്രീകൃഷ്ണന്റെ ജനനദിനമായി ആഘോഷിക്കുന്നു. കൃഷ്ണന്റെ ജനനം, ദുഷ്ടന്മാരെ നശിപ്പിച്ച് സത്യവും ധർമവും സ്ഥാപിക്കാനാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ ഉത്സവം വളരെ ഭക്തിപൂർവം ആചരിക്കുന്നു. കൃഷ്ണന്റെ ജനനകഥ പൂരം, അനന്തകഥകൾ, ബാലലീലകൾ എന്നിവ എല്ലാം ജന്മാഷ്‌ടമിയുടെ ഭാഗമായി പാട്ടുകൾ, നാടോടി കഥകൾ, പൂജകൾ, നൃത്തനാട്യങ്ങൾ എന്നിവ വഴി അവതരിപ്പിക്കുന്നു. വേദികളിൽ കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് ജന്മാഷ്‌ടമിയുടെ ഒരു പ്രധാന ഭാഗമാണ്….
ഉറക്കത്തിൽ കൂർക്കംവലിമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. കൂർക്കംവലിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കുകയാണ് പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ&പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. കൂർക്കംവലിയുടെ പിന്നിലെ കാരണംകണ്ടെത്താൻ ഇവിടെ സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുകയാണ്. ഇ.എൻ.ടി. ഡിപ്പാർട്മെന്റിനു കീഴിലാണ് സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുന്നത്. കൂർക്കംവലിയുടെ കാരണമെന്താണെന്നും എന്തൊക്കെയാണ് അതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്നുമൊക്കെയാണ് ലബോറട്ടിയിൽ പരിശോധിക്കുന്നത്. ലബോറട്ടറിയിൽ എട്ടുമണിക്കൂറോളം രോഗികളെ ഉറക്കിക്കിടത്തും. ശേഷം 24 വിവിധ ടെസ്റ്റുകൾ നടത്തും. ഒടുവിലാണ് കൂർക്കംവലിയുടെ കാരണവും അതിനുള്ള പരിഹാരവും ഡോക്ടർമാർ നിർദേശിക്കുക. ഉറക്കത്തിനിടയിലെ കൂർക്കംവലിയും മറ്റു…
ചര്‍മ്മസംരക്ഷണത്തിനായി കുക്കുമ്പര്‍ ഉപയോഗിക്കാം എന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കുക്കുമ്പര്‍ സീഡ് ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമാണ് എന്ന് പലര്‍ക്കും അറിയാന്‍ വഴിയില്ല. കുക്കുമ്പറിന്റെ ചെറിയ വിത്തുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഈ എണ്ണ ജലാംശത്തിന്റെയും പോഷണത്തിന്റെയും ശക്തികേന്ദ്രമാണ്. വരണ്ടതും പ്രകോപിതവുമായ ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണിത്. അവശ്യ ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. അതിനാല്‍ തന്നെ ഇത് ചര്‍മ്മസംരക്ഷണത്തിന് ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. എണ്ണ സാധാരണയായി തണുത്ത സ്വഭാവത്തോട് കൂടിയുള്ളതാണ്. അതിന്റെ എല്ലാ ഗുണങ്ങള്‍…
പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ…