Headlines

കിടിലൻ ഓഫറുമായി ബിഎസ്‌എൻഎൽ

രാജ്യത്തെ വിവിധയിടങ്ങളിൽ 4ജി,5ജി സേവനങ്ങൾ നൽകുന്നതിനായി വിപുലമായ ഒരുക്കങ്ങളിലാണ് പൊതുമേഖലാ കമ്പനിയായ ബിഎസ്‌എൻഎൽ. ജൂലായ് മാസത്തിൽ മറ്റെല്ലാ കമ്പനികളും അവരുടെ മൊബൈൽ താരിഫ് വർദ്ധിപ്പിച്ചെങ്കിലും ബിഎസ്‌എൻഎൽ അതിന് മുതിർന്നില്ല. ഇതോടെ അംബാനിയുടെ ജിയോയിൽ നിന്നടക്കം സാധാരണ കോൾ ചെയ്യാൻ ആവശ്യത്തിന് ഉൾപ്പടെ നിരവധി പേർ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തിരുന്നു. നഷ്‌ടപ്പെട്ട തങ്ങളുടെ കസ്‌റ്റമേഴ്‌സിനെ തിരികെ കൊണ്ടുവരാൻ ജിയോയും വിയുമടക്കം ശ്രമിക്കുന്നുണ്ട്. ഇതിനിടെയിതാ വീണ്ടും ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎ‌സ്‌എൻ‌എൽ. ആയിരം രൂപ പോലും ചിലവാക്കാതെ ആറ്…

Read More

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താനാവാതെ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമായി തുടരുമ്പോഴും കുട്ടി എവിടെയാണെന്നുള്ള ചോദ്യം ഇനിയും ബാക്കിയാണ്. അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്‌മിദ് തംസു വീട് വിട്ടിറങ്ങിയിട്ട് ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷവും കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്. കന്യാകുമാരിയിൽ നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിൻ കയറി യാത്ര തിരിച്ചോ എന്ന സംശയത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് പൊലീസും ആർപിഎഫും തെരച്ചിൽ തുടരുകയാണ്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാൻ സാദ്ധ്യതയുണ്ട്. ഇത് പരിഗണിച്ച് തമ്പാനൂർ റെയിൽവേ…

Read More

    മുടിയുടെ അറ്റം പിളരുന്നുണ്ടോ…? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

    പ്രോട്ടീനുകളാല്‍ സമൃദ്ധമായ മുട്ട മുടിയുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുട്ടയുടെ വെള്ളയെടുത്ത് ഒലിവ് ഓയിലുമായി ചേര്‍ക്കുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചര്‍മത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് ഇരുപതു മിനിറ്റുകള്‍ക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആന്റി ഓക്‌സിഡന്റും ന്യൂട്രിയന്‍സും ധാരാളമുള്ള തേനും വരണ്ട് അറ്റം പിളരുന്ന മുടിക്ക് പരിഹാരമാണ്. തേന്‍ വെറും വെള്ളവുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും ഒലിവ് ഓയിലുമായി ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. തേനും ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുന്നതും…

    Read More

    കാത്സ്യം; ശരീരത്തിനൊരു കാവല്‍ക്കാരന്‍…

    വീടു പണിയാന്‍ ഇഷ്ടിക എന്ന പോലെ ശരീരത്തിലെ എല്ലിലെയും പല്ലിലെയും പ്രധാന ഘടകമാണ് കാത്സ്യം. ശരീരത്തിലുള്ള കാത്സ്യത്തിന്റെ 98 ശതമാനവും എല്ലുകളിലാണ് അടങ്ങിയിരിക്കുന്നത്. ഒരു ശതമാനം പല്ലിലും ബാക്കി ഒരു ശതമാനം ശരീരത്തിലാകമാനം പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. കാത്സ്യം ശരീരത്തിന് ഗുണകരമാകുന്നതിങ്ങനെ…? 1. പേശികളുടെ നിയന്ത്രണം 2. ഇഷ്ടികകളെ തമ്മില്‍ ഉറപ്പിക്കുന്ന സിമന്റുപോലെ ശരീരത്തിലെ കോശങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന ചേരുവയായി കാത്സ്യം പ്രവര്‍ത്തിക്കുന്നു 3. മുറിവില്‍നിന്ന് രക്തം വരുന്നത് നില്‍ക്കണമെങ്കില്‍ രക്തം കട്ടി പിടിക്കണ്ടേ…? രക്തം…

    Read More

    ഒറ്റത്തവണത്തെ ഉപയോഗംകൊണ്ട് നര മാറ്റാം, താരൻ ഇല്ലാതാവുന്നതിനൊപ്പം മുടി പട്ടുപോലാവും

    ഇന്ന് നര ഒരു പുതുമയേ അല്ല. 25 വയസ് കഴിയുമ്പോൾത്തന്നെ പലർക്കും നര കണ്ടുതുടങ്ങും. ചിലരിൽ ചെറുതായിട്ടാണെങ്കിൽ മറ്റുചിലരിൽ മുടിമുഴുവനായിട്ടായിരിക്കും നരയ്ക്കുന്നത്. ഇതിനൊപ്പം മറ്റുശരീരഭാഗങ്ങളിലെ രോമങ്ങളും നരയ്ക്കും. ഉപയോഗിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം പാരമ്പര്യവും അകാല നരയ്ക്ക് കാരണമാകാം. ഈ പ്രശ്നത്തിന് പരിഹാരമായി ഡൈകളെയും, ഹെന്നയെയുമാണ് മിക്കവരും കൂട്ടുപിടിക്കുന്നത്. ഹെന്ന ആരോഗ്യപരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും മുടിക്ക് ചെമ്പിന്റെ നിറമാകും. കൂടുതൽ പേർക്കും ഈ നിറത്തോട് വലിയ താൽപ്പര്യമില്ല. അതിനാലാണ് ഹെയർ ഡൈ ഉപയോഗിക്കുന്നത്….

    Read More