ആരോഗ്യം സംരക്ഷിക്കാന്‍ മണിക്കൂറുകളോളം ജിമ്മിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടുന്നവരാണ് പുരുഷന്‍മാര്‍. ഇതിനോടൊപ്പം വീട്ടില്‍ സുലഭമായി കിട്ടുന്ന വെളുത്തുള്ളി കൂടി ദിവസവും കഴിക്കുന്നത് പതിവാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് അവശ്വസനീയമായ മാറ്റമാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇതിന് കാരണം. പല രോഗങ്ങളില്‍ നിന്ന് മോചനം നേടാനും ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി സഹായിക്കും.
നിരവധി ഔഷധഗുണങ്ങളുള്ള വെളുത്തുള്ളി ആരോഗ്യസംരക്ഷണത്തിന് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ദിവസവും രാവിലെ വെറുംവയറ്റില്‍ 3-4 അല്ലി വെളുത്തുള്ളി കഴിക്കുന്നത് പുരുഷ ശരീരം ബലപ്പെടുത്താന്‍ സഹായിക്കും. മാത്രവുമല്ല, ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ദിവസവും വെറുംവയറ്റില്‍ 4-5 അല്ലി വെളുത്തുള്ളി കഴിക്കുന്നതിലൂടെ പുരുഷന്‍മാരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍ അത് പുരുഷന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുകയും ബലമുള്ള ശരീരം സ്വന്തമാക്കാന്‍ കഴിയുകയും ചെയ്യും. അതോടൊപ്പം തന്നെ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ എല്ലുകളിലേയും സന്ധികളിലേയും വേദന അകറ്റുകയും ബലഹീനതയ്ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യും. മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി ഒരു പരിഹാരമാണ്.
വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ഹൃദയ സംരക്ഷണത്തിനും നല്ലതാണ്. ഇന്ന് ചെറുപ്പക്കാരുള്‍പ്പെടെ നേരിടുന്ന വലിയ ആരോഗ്യ പ്രശ്‌നമാണ് ഹൃദയ സംബന്ധമായ രോഗങ്ങള്‍. വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍ രക്തം കട്ടപിടിക്കുന്നത് തടയാനും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. – (കടപ്പാട് – കേരളം കൗമുദി ഓൺലൈൻ)